അബൂദാബി ടെക്നോളജി ദുബായ്

കൊറോണവൈറസ് ; യുഎഇയിൽ ഡിസ്റ്റൻസ് ലേർണിംഗ് , റിമോട്ട് വർക്ക് എന്നിവയ്‌ക്കുള്ള വേണ്ടിയുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാക്കി ടി ആർ എ

എല്ലാ യുഎഇ നെറ്റ്‌വർക്കുകളിലും ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്ന അഞ്ച് ആപ്ലിക്കേഷനുകൾ കൂടി ചേർത്തതായി ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചു.

യുഎഇ ടെലികോം ഓപ്പറേറ്റർമാരായ ഇറ്റിസലാത്ത്, ഡു എന്നിവരുമായി ഏകോപിപ്പിച്ച് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു.
കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായി ഡിസ്റ്റൻസ് ലേർണിംഗ് , റിമോട്ട് വർക്ക് എന്നിവയുടെ ലഭ്യതക്ക് വേണ്ടി “അസാധാരണമായ അടിസ്ഥാനത്തിലും കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെയും” ആക്സസ് ചെയ്യാവുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നു.

View image on Twitter

ഒരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെയും യുഎഇയുടെ എല്ലാ നെറ്റ്‌വർക്കുകളിലും ഈ ആപ്ലിക്കേഷനുകളുടെ ലഭ്യത ഞങ്ങൾ ഉറപ്പ് വരുത്തുമെന്നും ടെലികോം അതോറിറ്റി പറഞ്ഞു.

error: Content is protected !!