അബൂദാബി

കൊറോണ വൈറസ് വ്യാപന പ്രതിസന്ധി ; യു എ ഇയിലെ പ്രൈവറ്റ് സെക്ടറിലെ കമ്പനികള്‍ക്ക് തൊഴിലാളികളെ ആവശ്യമെങ്കില്‍ പിരിച്ചുവിടാം, ശമ്പളത്തോടുകൂടിയ അവധിയും ശമ്പളം ഇല്ലാത്ത അവധിയോ നല്‍കാം, ഉത്തരവുമായി യു എ ഇ മാനവ വിഭവശേഷി എമിറൈസേഷൻ മന്ത്രാലയം

ജീവനക്കാരുടെ തൊഴിൽ കോൺട്രാക്ടിൽ മാറ്റങ്ങളാകാം : ക്രമേണ പിരിച്ചുവിടുകയോ ശന്പളത്തോടെയും അല്ലാതെയും അവധി നൽകാനോ വ്യവസ്ഥ
യുഎ ഇ യിൽ കൊറോണബാധയുടെ പശ്‌ചാത്തലത്തിൽ തൊഴിൽ ഉടമകൾക്ക് ജീവനക്കാരുടെമേൽ അനുയോജ്യമെന്ന് തോന്നുന്ന ചില മാറ്റങ്ങൾ കൊണ്ടുവരാം .

റിമോട്ട് വർക്കിംഗ് സിസ്റ്റം പ്രോത്സാഹിപ്പിക്കാം , ശമ്പളം ഇല്ലാത്ത അവധി നൽകാം , ജീവനക്കാരെ ആവശ്യമേ ഇല്ലെന്ന് കരുതിയാൽ നേരത്തെയുള്ള ഉടമ്പടികളിൽ മാറ്റം വരുത്താം തുടങ്ങിയ ഇളവുകൾ ആണ് മാർച്ച് 26 മുതൽ പ്രാബല്യം ഉള്ള രീതിയിൽ നടപ്പിൽ വരുത്തിയിരിക്കുന്നത്.

എന്നാൽ പരസ്പര സമ്മത പ്രകാരം , ക്രമേണ ആയിരിക്കണം നടപടികൾ എടുക്കേണ്ടതെന്ന് ഹ്യൂമൻ റിസോഴ്സ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ് .

error: Content is protected !!