അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ

കൊറോണ വൈറസ് മുൻകരുതൽ ; യുഎഇയിലെ ഷോപ്പിംഗ് മാളുകളും ഭക്ഷണ വിപണികളും 2 ആഴ്ചത്തേക്ക് അടക്കുന്നു

യുഎഇ യിലെ  മത്സ്യം, മാംസം, പച്ചക്കറി വിപണികൾക്കൊപ്പം എല്ലാ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും 2 ആഴ്ചത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചു.

48 മണിക്കൂർ കഴിഞ്ഞാണ് വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും അടക്കുന്ന തീരുമാനം പ്രാബല്യത്തിൽ വരുന്നത്.

മൊത്തക്കച്ചവടക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കുന്ന തീരുമാനം 48 മണിക്കൂറിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ-പ്രതിരോധ, ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്തനിവാരണ മന്ത്രാലയം തിങ്കളാഴ്ച്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇതിൽ നിന്നും  സൂപ്പർമാർക്കറ്റുകളെയും ഗ്രോസറികളെയും ഫാർമസികളെയും ഒഴിവാക്കിയിട്ടുണ്ട്.കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും

തീരുമാനപ്രകാരം, ഉപഭോക്താക്കളെ സ്വീകരിക്കാൻ റെസ്റ്റോറന്റുകളെ അനുവദിക്കില്ല. പകരം, അവരുടെ സേവനങ്ങൾ ഹോം ഡെലിവറികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.