അബൂദാബി

യുഎഇ യിൽ അണുനശീകരണ ഡ്രൈവ് നടത്തുന്നു, താമസക്കാർ വീട്ടിൽ തന്നെ തുടരണം ; പാലിക്കാത്തവർക്ക്പിഴയും ജയിൽ ശിക്ഷയും

കൊറോണയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ഇന്ന് (വ്യാഴാഴ്ച) രാത്രി എട്ടിന് യുഎഇ യിൽ ആരംഭിക്കുന്ന സ്റ്റെറിലൈസേഷൻ ഡ്രൈവിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ യുഎഇ അധികൃതർ വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.

ഈ സമയത്ത് എല്ലായ്പ്പോഴും വീടിനുള്ളിൽ തന്നെ തുടരാനും, പുറത്തു പോകൽ കർശനമായി പരിമിതപ്പെടുത്താനും ഭക്ഷണം, അടിസ്ഥാന അവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ വാങ്ങുകയല്ലാതെ വീടുകൾ വിട്ടുപോകരുതെന്നും ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.