അബൂദാബി ആരോഗ്യം

കൊറോണ വൈറസ്: യുഎഇയിലെ ഗ്രോസറികൾക്കും സൂപ്പർമാർക്കറ്റുകൾക്കും ഫാർമസികൾക്കും 24 മണിക്കൂർ തുറന്നിരിക്കാൻ അനുമതി നൽകി

ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ, കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ , ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, എൻ‌സി‌ഇ‌എം‌എ യും അറിയിച്ചു.

എന്നിരുന്നാലും, ഉപഭോക്താക്കൾക്കിടയിൽ രണ്ട് മീറ്റർ സുരക്ഷിതമായ അകലം പാലിക്കണമെന്നും, മൊത്തം ഉപഭോക്താക്കൾ 30 ശതമാനത്തിൽ കവിയുന്നില്ലെന്നും ഈ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

ഈ ഔട്ട്‌ലെറ്റുകളിലെ യോഗ്യതപെട്ട അധികാരികൾ പറയുന്ന എല്ലാ മുൻകരുതലും ആരോഗ്യ, സുരക്ഷാ നിയമങ്ങൾ എല്ലാ ഉപഭോക്താക്കളും പാലിക്കേണ്ടതുണ്ട്.

error: Content is protected !!