ഫുജൈറ റാസൽഖൈമ

കോവിഡ് മുൻകരുതൽ നടപടി ; റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ആവശ്യമെങ്കിൽ മത്സ്യം വീടുകളിൽ എത്തിക്കുന്ന സംവിധാനം

കോവിഡ് മുൻകരുതൽ നടപടികൾ മത്സ്യ വിതരണത്തെ ബാധിക്കാതിരിക്കാൻ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ വിപുല ക്രമീകരണങ്ങൾ. മാർക്കറ്റുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും.ആവശ്യക്കാരുടെ വീടുകളിൽ മത്സ്യമെത്തും. റാസൽഖൈമയിൽ ഫിഷർമെൻ അസോസിയേഷനുമായി സഹകരിച്ചാണിത്.
എല്ലായിനം മത്സ്യങ്ങളും വേഗത്തിൽ ആവശ്യക്കാർക്കു ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി അസോസിയേഷൻ ഡപ്യൂട്ടി ചെയർമാൻ ഹുമൈദ് അൽ സാബി പറഞ്ഞു. ദിവസവും ചുരുങ്ങിയത് 100 ഇടങ്ങളിൽ മത്സ്യം എത്തിക്കുന്നു.ഓരോ ഓർഡറിനും 15 ദിർഹം അധികം നൽകണം. ഫുജൈറയിലും വിപുലക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഫിഷർമെൻ അസോസിയേഷൻ ചെയർമാൻ മഹ്മൂദ് അൽ ഷാറ പറഞ്ഞു.

ഹോം ഡെലിവറികൾക്കായി മൂന്ന് ഫോൺ നമ്പറുകളുണ്ട്: 0505909292, 0506908879, 0555630577.
error: Content is protected !!