അജ്‌മാൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ

5 മിനിറ്റിൽ കൊറോണ ടെസ്റ്റ് നടത്താവുന്ന ഡ്രൈവ് ത്രൂ കൊറോണ വൈറസ് ടെസ്റ്റ് സെന്ററുകൾ അജ്മാനിലും ഉമ്മൽ ഖുവൈനിലും തുറക്കുന്നു

അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടുത്ത രണ്ട് ഡ്രൈവ് ത്രൂ കൊറോണ വൈറസ് ടെസ്റ്റ് സെന്ററുകളായി അജ്മാനിലും ഉമ്മൽ ഖുവൈനിലും തുറക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി.

യുഎഇയിലുടനീളം 5 മിനിറ്റിൽ കൊറോണ ടെസ്റ്റ് നടത്താവുന്ന ഡ്രൈവ് ത്രൂ കൊറോണ വൈറസ് ടെസ്റ്റ് സെന്ററുകൾ സ്ഥാപിക്കാൻ ഞായറാഴ്ച അബുദാബിയിലെ കിരീടാവകാശി ഉത്തരവിട്ടിരുന്നു.

error: Content is protected !!