അന്തർദേശീയം ഇന്ത്യ കേരളം

15 കിലോ അരിയും സാധനങ്ങളും വീടുകളിൽ നേരിട്ട് എത്തിക്കുമെന്ന് കേരള സർക്കാർ

ബിപിഎൽ മുൻഗണനാ ലിസ്റ്റിൽ ഉള്ളവർക്ക് 15 കിലോ അരി അടക്കമുള്ള അവശ്യസാധനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വഴി വീടുകളിലേക്ക് നേരിട്ട് എത്തിക്കും. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം. റേഷന് പുറമേ അടിയന്തര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്.

മാവേലി സ്റ്റോറുകൾ, സപ്ലൈകോ വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയോ മുൻസിപ്പാലിറ്റി വാർഡ് അംഗങ്ങളിലൂടെയോ വീടുകളിൽ നേരിട്ട് എത്തിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.