ഇന്ത്യ കേരളം

കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതിൽ നാല് പേർ ദുബായിൽ നിന്നും വന്നവർ

കേരളത്തിൽ സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി.ഇതില്‍ ആറ് പേര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്.ആകെ 12 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 2 പേര്‍ പാലക്കാട്, 3 പേര്‍ എറണാകുളം 2 പേര്‍ പത്തനം തിട്ട, ഒരാള്‍ കോഴിക്കോട് എന്നിവിടങ്ങളിലാണ്.ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകിലൂടെ ലഭിച്ചതാണ്.