അബൂദാബി അൽഐൻ ആരോഗ്യം

അത്യാവശ്യസാഹചര്യമില്ലെങ്കിൽ ജനതയോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നഭ്യർത്ഥിച്ച്‌ യുഎഇ ഭരണകൂടം

ജനങ്ങളോട് അടിയന്തിര സാഹചര്യങ്ങളിലൊഴികെ അല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് യുഎഇ സർക്കാർ അഭ്യർത്ഥിച്ചു.

പലചരക്ക് സാധനങ്ങളോ മരുന്നുകളോ വാങ്ങാൻ വേണ്ടി മാത്രം പുറത്തിറങ്ങണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു

അടിയന്തിരസാഹചര്യ യാത്രകളിൽ കാറുകളിൽ മൂന്നിൽ കൂടുതൽ വ്യക്തികൾ ഉണ്ടാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഗുരുതരമോ അടിയന്തിരമോ ആയ കേസുകൾ ഒഴികെ ആശുപത്രികൾ സന്ദർശിക്കരുതെന്നും ഫെയ്‌സ് മാസ്കുകൾ ഉപയോഗിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിച്ചു.

യുഎഇ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും രാജ്യത്ത് താമസിക്കുന്ന എല്ലാവരോടും സമർത്ഥരായ ആരോഗ്യ-സുരക്ഷാ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും പ്രാഥമികമായി സാമൂഹിക ബന്ധങ്ങൾ പരിമിതപ്പെടുത്തണമെന്നും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പൊതുഗതാഗതം, ടാക്സികൾ, മറ്റ് ഗതാഗത മാർഗ്ഗങ്ങൾ എന്നിവയുടെ നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന നിർദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കുന്നതായിരിക്കും