ദുബായ്

കൊറോണ വൈറസ് : ആരോഗ്യ പ്രവർത്തകർക്ക് കയ്യടിച്ച് നന്ദി അറിയിച്ച് ദുബായ് നിവാസികൾ

ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാക്കികൊണ്ട് പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ ജീവൻ തന്നെ പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച് ദുബായ് നിവാസികൾ. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതിന് സർക്കാർ വിലക്കുകളുള്ളതിനാൽ  വീടുകളുടെ ബാൽക്കണികളിൽ നിന്നും ജനങ്ങൾ കൂട്ടമായി ഇവർക്കു വേണ്ടി കയ്യടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.