ഇന്ത്യ കേരളം

കൊവിഡ് 19 ; കേരളത്തിൽ ബോധവത്കരണത്തിനായി വാട്ട്സാപ്പ് ചാറ്റ് ബോട്ട്

കെവിഡ് 19 മായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആധികാരിക വിവരങ്ങൾ നൽകുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്.ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് വാട്ട്സാപ്പിൽ പ്രവർത്തിക്കുന്ന സംവേദനാത്മക ചാറ്റ് ബോട്ട് പുറത്തിറക്കിയത്.
9072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന മാധ്യമങ്ങളിൽ ഒന്നാണ് വാട്ട്സാപ്പ്. അത്തരം അശാസ്ത്രീയ സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിനായാണ് വാട്ട് സാപ്പ് ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നത്.

error: Content is protected !!