Info അബൂദാബി

കോവിഡ്‌: മലയാളത്തിൽ ബോധവൽക്കരണവുമായി അബുദാബി പോലീസ്

അബുദാബി: കൊറോണ വൈറസ് ബോധവൽക്കരണവുമായി അബുദാബി പോലീസിൻറെ പട്രോളിങ്ങിന് തുടക്കമായി. പോലീസ് വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ സുരക്ഷാ മുൻകരുതലുകളും വീടുകളിൽ തന്നെ കഴിയേണ്ടതിന്റെ ആവശ്യകതയുമാണ് അറിയിക്കുന്നത്. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ പോലീസ് സദാ ജാഗരൂകരാണ്.

അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം എന്നീ ഭാഷകളിൽ പോലീസിൻറെ ബോധവൽക്കരണ സന്ദേശങ്ങൾ കേൾക്കാം. സമൂഹ മാധ്യമങ്ങൾ വഴിയും ബോധവൽക്കരണം നടക്കുന്നുണ്ട്.

error: Content is protected !!