കേരളം

കോവിഡ് 19 ബാധിതൻ നെടുമ്പാശ്ശേരി വഴി ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു: വിമാനയാത്ര റദ്ദാക്കി: 270 യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ

കൊച്ചി: ബ്രിട്ടണിൽ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന ഇയാൾ നെടുമ്പാശ്ശേരി വഴി ദുബായിലേക്ക് കടക്കാൻ ശ്രമിച്ചു. എമിറേറ്റ്സ് വിമാനത്തിനുള്ളിൽ നിന്നും പോലീസ് ഇയാൾ അടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. തുടർന്ന് വിമാനയാത്ര റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ വിമാനത്താവളം അടച്ചിടില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ 19 പേരടങ്ങുന്ന സംഘത്തെ കൊറോണ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

error: Content is protected !!