ഇന്ത്യ കേരളം

കോവിഡ് 19 വ്യാപനം ; ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തുന്നു.

കോവിഡ്‌ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ നിരോധനം പ്രാബല്യത്തിൽ വരും. കാർഗോ വിമാനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മുഴുവൻ യാത്ര ട്രെയിനുകളും ഈ മാസം 31 വരെ നിർത്തിവെച്ചു. മെട്രോ സർവീസുകളും ഉണ്ടാകില്ല. സംസ്ഥാനാന്തര ബസ് ഗതാഗതവും നിർത്തിവയ്ക്കുന്നു

error: Content is protected !!