അബൂദാബി ദുബായ്

വീടിനു പുറത്തിറങ്ങാൻ അനുവാദം നൽകാൻ പുതിയ വെബ്സൈറ്റുമായി ദുബായ് ഗവൺമെന്റ്

ദേശീയ അണു നശീകരണ യജ്ഞത്തിനിടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവാദം നൽകുന്നതിന് പുതിയ വെബ്സൈറ്റുമായി ദുബായ് ഗവൺമെന്റ്. ദുബായ് ദുരന്ത നിവാരണ സേന പുറത്തിറക്കിയ www.move.gov.aeഎന്ന വെബ്സൈറ്റ് വഴി ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറ ങ്ങാൻ അപേക്ഷ സമർപ്പിക്കാൻ കഴിയുമെന്ന് ദുബായ് മീഡിയ ഓഫീസ് വ്യാഴാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.