ദുബായ്

#STAY HOME നിർദേശം അവഗണിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

ദുബായിയിൽ കൊറോണ വൈറസ് ബാധയ്ക്കിടെ വീട്ടിൽ തുടരാനുള്ള നിർദേശം അവഗണിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഏഷ്യൻ പൗരനായ ഒരു യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

പോസ്റ്റിൽ, “പുകവലിക്കാനും ബാർബിക്യൂവിന് വേണ്ടി പുറത്തുപോകാനും മഴയുള്ള കാലാവസ്ഥ ആസ്വദിക്കാനും” പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ അദ്ദേഹം പറയുന്നു.

യു.എ.ഇ, ഫെഡറൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ അല്ലെങ്കിൽ സുരക്ഷാ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ കർശന നടപടിയെടുക്കാൻ ദുബായ് പോലീസ് സന്നദ്ധമായിരിക്കുകയാണ്.

error: Content is protected !!