അന്തർദേശീയം

കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു

ലോകത്താകമാനം കൊറോണാ വൈറസ് പടരുന്നതില്‍ ഭയന്ന് ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. വൈറസ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെട്ടാണ് മന്ത്രിയുടെ ആത്മഹത്യ. ഹെസ്സെയിലെ ധനമന്ത്രി തോമസ് ഷെയ്ഫര്‍ ആണ് ആത്മഹത്യ ചെയ്തത്.

റെയില്‍വേ ട്രാക്കില്‍നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജര്‍മ്മനിയുടെ സാമ്പത്തിക തലസ്ഥാനമാണ് ഹെസ്സെ. രാജ്യത്തെ വമ്പന്‍ കമ്പനികളുടെ ഹെഡ് ഓഫീസുകളും ഇവിടെയാണ്.

error: Content is protected !!