അന്തർദേശീയം ഇന്ത്യ ദേശീയം

ഇന്ത്യയിൽ കര്‍ണാടകയില്‍ ഒരു കൊവിഡ് മരണം കൂടി ; ഇന്ത്യയിൽ മൊത്തം മരണസംഖ്യ 13 ആയി

കര്‍ണാടകയില്‍ ഒരു കൊവിഡ് മരണം കൂടി. ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിധനൂര്‍ സ്വദേശിയായ 75 കാരനാണ് മരണപ്പെട്ടത്.

മക്കയില്‍ നിന്ന് വന്ന ശേഷം ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 13 ആയി.

കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമലു ആണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കൊവിഡ് ബാധിതകരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ മരണപ്പെട്ടയാളുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.