അബൂദാബി ദുബായ്

അവശ്യ സാധനങ്ങൾ ഉള്‍പ്പെടെ അയ്യായിരത്തോളം ഉത്പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ പദ്ധതിയൊരുക്കി യുഎഇ

ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും ഉള്‍പ്പെടെ അയ്യായിരത്തോളം ഉത്പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആവിഷ്കരിക്കുന്നതായി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ’15-ാമത് ഗള്‍ഫ് ഉപഭോക്തൃ സംരക്ഷണ ദിന’ത്തോടനുബന്ധിച്ചാണ് 25 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവ്. ഉപഭോക്താക്കള്‍ നല്‍കുന്ന പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. മാര്‍ച്ച് ഒന്നുമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് നിലവില്‍വരും.രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഔട്ട്‍ലെറ്റുകളും കോഓപ്പറേറ്റീവ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലത്തിലെ കോംപറ്റിറ്റീവ്‍നെസ് ആന്റ് കണ്‍സ്യൂമര്‍  പ്രൊട്ടക്ഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു. ദൈനംദിനം ആവശ്യങ്ങള്‍ക്കുള്ള  ഉത്പന്നങ്ങള്‍ക്ക് അടക്കമായിരിക്കും വിലക്കുറവ് ലഭ്യമാക്കുക. വില സ്ഥിരത ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ സ്വന്തമാക്കാനുമുള്ള അവസരം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലും മറ്റ് നിരവധി രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് കൊണ്ടുള്ള തിരിച്ചടികളൊന്നും വിപണിയില്‍ ദൃശ്യമായിട്ടില്ലെന്നും അല്‍ നുഐമി പറഞ്ഞു. വിപണിയില്‍ വലിയ അളവില്‍ തന്നെ സാധനങ്ങള്‍ ലഭ്യമാണ്. വിലസ്ഥിരതയും നിരവധി സാധനങ്ങള്‍ക്ക് വിലക്കിഴിവും വിപണിയില്‍ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു.

error: Content is protected !!