അന്തർദേശീയം ഇന്ത്യ

കർണാടക പോലീസ് ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെ മലയാളി മരിച്ചു.

മംഗലുരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകവെ കർണാടക പോലീസ് തടഞ്ഞതിനെത്തുടർന്ന് ചികിത്സ കിട്ടാതെ 90 വയസ്സ് പ്രായമുള്ള രോഗി മരിച്ചു. കാസർഗോഡ് ബി.സി റോഡ് സ്വദേശിനി പാത്തുഞ്ഞിയാണ് മരിച്ചത്.  ഇന്നലെ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതിനിടെ തലപ്പാടിയിലെ അതിർത്തിയിൽ വെച്ച് കർണാടക പൊലീസ് ആംബുലൻസ് തടയുകയായിരുന്നു. പ്രായമേറിയ രോഗിയാണ് ആംബുലൻസിലുള്ളതെന്ന് അറിയിച്ചിട്ടും പൊലീസ് യാത്ര തുടരാൻ അനുവദിച്ചില്ല. തുടർന്ന് തിരികെ വീട്ടിലേക്ക് മടങ്ങേണ്ടി വരികയും, മരണപ്പെടുകയുമായിരുന്നു.

error: Content is protected !!