അബൂദാബി ഇന്ത്യ കേരളം

കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികള്‍ക്ക് എതിരെയുള്ള പ്രചാരണങ്ങളും അവരെ അപഹസിക്കുന്നതും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നമ്മുടെ നാട് ലോകത്തെല്ലായിത്തും വ്യാപിച്ച് കിടക്കുന്നതാണ്. വിദേശത്ത് ജോലിചെയ്യുന്നവരുടെ അധ്വാനത്തിന്റെ, വിയര്‍പ്പിന്റെ കാശിലാണ് നമ്മളിവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത് അത് നമ്മള്‍ മറന്ന് കൂടായെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍, നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരു തരത്തിലും അപഹസിക്കാനോ, മനസില്‍ ഈര്‍ഷയോടെ കാണാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!