ഇന്ത്യ കേരളം

കേരളത്തിൽ ഇന്ന് 19 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 19 പേര്‍ക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ ചികിത്സയിലുളളവരുടെ എണ്ണം 126 ആണ്. സംസ്ഥാനത്ത് ആകെ 138 പേര്‍ക്കാണ് ഇതുവരെ കോറോണ ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ കണ്ണൂര്‍ ജില്ലക്കാരും മൂന്നു പേര്‍ വീതം കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ്. തൃശൂരില്‍ നിന്നുള്ള രണ്ടു പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.