ഇന്ത്യ കേരളം

കേരളത്തിൽ ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാകും ലൗക്ക് ഡൗൺ. എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇതിൽ 25 പേരും ദുബായിൽ നിന്നും വന്നവരാണ്.

സ്ഥിതിഗതികൾ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രധാന വിവരങ്ങള്‍/ അറിയിപ്പുകള്‍

 • സംസ്ഥാന അതിർത്തികൾ അടയ്ക്കും.
 • പൊതു ഗതാഗത മാർഗങ്ങൾ നിര്‍ത്തലാക്കും, സ്വകാര്യ വാഹനങ്ങൾ നിരോധിക്കില്ല
 • കൊറോണ ചികിത്സക്കായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികൾ ലഭ്യമാക്കും.
 • അവശ്യ വസ്തുക്കൾ ഉറപ്പുവരുത്തും
 • പെട്രോൾ പമ്പുകൾ അടച്ചിടില്ല.
 • അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യും.
 • വൈദ്യുതി, വെള്ളം, ടെലികോം, ഔഷധങ്ങൾ എന്നീ അവശ്യ സംവിധാനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കും.
 • അതിഥി തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യപരിശോധനയും താമസവും ഭക്ഷണവും ഉറപ്പാക്കും.
 • ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല.എന്നാൽ ഹോം ഡെലിവറി അനുവദിക്കും.
 • ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പു വരുത്തും.
 • കറൻസിയും നാണയവും അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കാൻ റിസർവ്വ് ബാങ്കിനോട് ആവശ്യപ്പെടും.
 • ആരാധനാലയങ്ങൾ അടച്ചിടും.

ആളുകൾ വലിയ രീതിയൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ ശാരീരിക അകലം പാലിക്കുക പോലുള്ള നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!