അബൂദാബി

കോവിഡ്-19 സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി.

അബുദാബി : കാസറഗോഡ് ജില്ലാ കെ എം സി സി യുടെ നേത്രത്വത്തിൽ വി.പി .എസ് ഗ്രൂപ്പ് എം.ഡി ഡോക്ടർ ഷംസീറിന്റെ സഹായത്തോടെ കോവിഡ്-19 മൂലം നിരീക്ഷണത്തിലായ അബുദാബി മദിനത് സായിദ് ഷോപ്പിംഗ് സെന്ററിൽ ജോലി ചെയ്തിരുന്ന ഇരുനൂറ്റി അമ്പതോളം സഹോദരന്മാർക്കു ഒരു മാസത്തെ ഭക്ഷണ സാധനങ്ങൾ അവരവരുടെ താമസ സ്ഥലത്തേക്ക് എത്തിച്ചു വിതരണം ചെയ്തു . 25 ഫ്ളാറ്റുകളിലായി വിവിധ സ്ഥലങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ഏകദേശം രണ്ടു ടൺ നിത്യാഹാര വസ്തുക്കളാണ് നേരിട്ട് എത്തിച്ചു നൽകിയത്.കോവിഡ് 19 രോഗ ബാധിതനുമായി നേരിട്ട് ബന്ധം പുലർത്തിയ ഇരുനൂറ്റി അമ്പത് പേരുടെ വിവരങ്ങൾ എംബസ്സിയെ അറിയിച്ചു സഹായം തേടി . അവരുടെ ടെസ്റ്റ് ഘട്ടം ഘട്ടമായി നടന്നു വരികയാണ് . നിരീക്ഷണത്തിലായ ഇരുനൂറ്റി അമ്പത് പേർക്കുള്ള ഒരു മാസത്തെ ഭക്ഷണ സാധനങ്ങളാണ് ഡോക്ടർ ഷംസീർ നൽകിയത് . ആവശ്യമെങ്കിൽ ഇവരെ മാറ്റി പാർപ്പിക്കാനുള്ള സംവിധാനം എംബസ്സിയുടെയും ഇസ്‌ലാമിക് സെന്ററിന്റെയും സംസ്ഥാന കെ എം സി സി യുടെയും സഹകരത്തോടെ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ജില്ലാ കെ എം സി സി നടപ്പിലാക്കും . കൂടാതെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ സമയവും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹെല്പ് ലൈൻ സംവിധാനം മുഖേന ആവിശ്യമായ സഹായ നിർദ്ദേശങ്ങൾ നൽകി വരുന്നു. വരും ദിവസങ്ങളിൽ മറ്റു സ്പോസർമാരെ കണ്ടെത്തി കൂടുതൽ പേർക്ക് ആവശ്യമെങ്കിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നല്കുമെന്ന് അബുദാബി കാസറഗോഡ് ജില്ലാ കെ എം സി സി ഭാരവാഹികൾ അറിയിച്ചു .