ഇന്ത്യ കേരളം

കേരളത്തിൽ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

കേരളത്തിൽ കൊവിഡ് ജാഗ്രതയെത്തുടര്‍ന്ന് മദ്യശാലകള്‍ അടച്ചതിന് പിന്നാലെ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. മദ്യം ലഭിക്കാതിരിക്കുമ്പോള്‍ ശാരരീക അസ്വസ്തതകള്‍ പ്രകടിപ്പിക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ മുന്നില്‍ ഹാജരാക്കണം. എക്‌സൈസ് ഓഫീസില്‍നിന്നും ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാവുന്നതാണ്.

ഒരാള്‍ക്ക് ഒന്നിലധികം പാസുകള്‍ ലഭിക്കില്ല. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ഈ മാര്‍ഗം മാത്രമേ മുന്നിലുള്ളൂ എന്നാണ് സര്‍ക്കാര്‍ വാദം.

മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നീങ്ങുന്നത്.

ഡോക്ടറുടെ കുറിപ്പടി കൊണ്ടുവന്നാലും നിശ്ചിത അളവിലാകും മദ്യം അനുവദിക്കുക. മദ്യം ലഭിക്കാത്തതുമൂലം അസ്വസ്ഥതകള്‍ ഉണ്ടാകുന്നവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്ന് അവിടെനിന്ന് കുറിപ്പടി വാങ്ങി എക്‌സൈസ് ഓഫീസില്‍ ഹാജരാക്കിയാല്‍ മതി.

error: Content is protected !!