ഇന്ത്യ കേരളം

കേരളത്തില്‍ ലോക് ടൗണിന്റെ പശ്ചാത്തലത്തില്‍ ചില പൊലീസിന്റെ പ്രവൃത്തികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ ചില ഇടങ്ങളില്‍ അതിര് വിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസിന്റെ അത്തരം നീക്കങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിന് മാത്രമേ ഇത്തരം പ്രവൃത്തികള്‍ ഇടയാക്കുകയുള്ളൂവെന്നും അതിനാല്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.