Uncategorized

യുഎഇയിൽ പർവ്വത മുകളിൽ നിന്ന് കാർ താഴേക്ക് വീണു: യുവാവ് മരിച്ചു

ഫുജൈറ: മെർബ പർവ്വതത്തിൽ നിന്ന് കാർ താഴേക്ക് തെറിച്ചുവീണ് ഇമറാത്തി യുവാവ് മരിച്ചു. സ്റ്റിയറിംഗിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ തെന്നി പലതവണ മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നുവെന്ന് അധികൃത വൃത്തങ്ങൾ അറിയിച്ചു.

അപകടത്തെപ്പറ്റി വിവരം ലഭിച്ചതിനെത്തുടർന്ന് ഫുജൈറ പോലീസിൻറെ സെൻട്രൽ ഓപ്പറേഷൻ റൂം രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. എന്നാൽ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് രക്തസ്രാവം ഉണ്ടായിരുന്നതിനാൽ അല്പസമയത്തിനുള്ളിൽ മരിച്ചു.

എല്ലാ ഡ്രൈവർമാരും റോഡിൽ പൂർണ്ണ ശ്രദ്ധ പുലർത്തണമെന്നും അപകടകരമായ പർവ്വതനിരകളിൽ ഒരിക്കലും ശ്രദ്ധ മാറി പോകരുതെന്നും പോലീസ് പറഞ്ഞു.

error: Content is protected !!