അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ കാലാവസ്ഥ കേരളം ചുറ്റുവട്ടം ദുബായ് ഫുജൈറ യാത്ര വിദ്യാഭ്യാസം ഷാർജ സോഷ്യൽ മീഡിയ വൈറൽ റാസൽഖൈമ

ഇന്ന്  യുഎ ഇ യിൽ ജുമാ ഖുതുബയിൽ കൊറോണവൈറസ് പ്രതിരോധത്തിന്റെ ന്യായ മാർഗങ്ങൾ ഓർമിപ്പിക്കും 

രണ്ടാം ഖലീഫ ആയിരുന്ന ഉമർ ( റ ) ഹിജ്‌റ 18 ൽ സിറിയ യിലേക്ക് യാത്ര പോകുന്ന സന്ദർഭത്തിൽ മാർഗ്ഗമധ്യേ ദൂതന്മാർ സിറിയയിലെ പകർച്ച വ്യാധിയെക്കുറിച്ച് വിവരം അറിയിക്കുകയും തുടർന്ന് ഖലീഫ തിരികെ മദീനയിലേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്ത സംഭവം ഇന്ന് യുഎ ഇ യിലെ മസ്ജിദുകളിൽ ജുമാ പ്രസംഗത്തിൽ പ്രധാനപ്പെട്ട വിഷയമായി പറയുകയാണ്. അല്ലാഹുവിന്റെ വിധി അംഗീകരിക്കാതെ തിരികെ പോകുകയാണോ എന്ന് ചിലർ ആശ്ചര്യപൂർവം ചോദിച്ചപ്പോൾ തിരികെ മദീനയിലേക്ക് പോകുന്നതും അല്ലാഹുവിന്റെ വിധി തന്നെയാണെന്ന് മറുപടി പറഞ്ഞ ഖലീഫ ഉമർ പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട യാത്രകളെ കുറിച്ച് ഇന്ന് ലോകം ചർച്ച ചെയ്യുന്ന ട്രാവൽ അഡ്വൈസറി യെ കുറിച്ചുള്ള ചിന്തയാണ് ഓർമകളിലേക്ക് കൊണ്ടുവരുന്നതെന്ന് പ്രസംഗം സൂചിപ്പിക്കും.
പകർച്ചവ്യാധി ഉള്ള നാട്ടിലേക്ക് പോകരുതെന്നും പകർച്ചവ്യാധി ഉള്ള നാട്ടിൽ നിന്ന് ആളുകൾ മറ്റു സ്ഥലങ്ങളിലേക്ക് പോകരുതെന്നും അന്ത്യ പ്രവാചകൻ അനുചരന്മാരോട് പറഞ്ഞിരുന്ന സന്ദർഭങ്ങളുടെ ഹദീസുകളും ഇന്ന് ഖുതുബയിൽ ഉദ്ധരിക്കും.
നിലവിലെ കോറോണവൈറസ് സാഹചര്യത്തിൽ യാത്രകൾ ഒഴിവാക്കണമെന്ന ലോകാരോഗ്യ സംഘടനയുടെയും വിവിധ രാജ്യങ്ങളുടെയും ഉപദേശങ്ങൾ പരമാവധി ഉൾക്കൊള്ളാനും സൂക്ഷ്മതയോടെ ജീവിക്കാനും ഭയാശങ്കകൾ ഒഴിവാക്കി അല്ലാഹുവിൽ ഭരമേൽപ്പിച്ച് ആത്മാർത്ഥമായ പ്രാർത്ഥനകളിൽ മുഴുകാനും ഇമാമുമാർ ആഹ്വാനം ചെയ്യുന്നുണ്ട്.
ഇന്നും കുറഞ്ഞ സമയത്തേക്ക് മാത്രമായി ( 10 മിനിറ്റിൽ താഴെ ) ജുമാ ഖുതുബയും നമസ്‌കാരവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
error: Content is protected !!