അന്തർദേശീയം

“അവർ തന്നെ പണമടയ്ക്കണം” യു.എസിലേക്കു മാറുന്ന മേഗനും ഹാരിക്കും സുരക്ഷ നല്‍കില്ലെന്ന് വ്യക്തമാക്കി ട്രംപ്

ബ്രിട്ടീഷ് രാജകുടുംബം വിട്ട് അമരേിക്കയിലേക്ക് താമസം മാറിയ ഹാരിക്കും മേഗന്‍ മര്‍ക്കലിനും അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ പ്രതികരണം.

‘ യു.കെയുടെയും ബ്രിട്ടീഷ് രാജ്ഞിയുടെയും നല്ല സുഹൃത്താണ് ഞാന്‍. കൊട്ടാരം വിട്ട മേഗനും ഹാരിയും കാനഡിലേക്ക് മാറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അവര്‍ കാനഡ വിട്ട് യു.എസിലേക്ക് വരികയാണ്, എന്തായാലും അവരുടെ സുരക്ഷയ്ക്കായി യു.എസ് പണമടയ്ക്കില്ല, അവര്‍ തന്നെ പണമടയ്ക്കണം,’ ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു .

 

error: Content is protected !!