Uncategorized

നിഗംബോധിൽ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ശ്മശാനം അധികൃതര്‍ അനുവദിച്ചില്ലെന്ന് കുടുംബം

ന്യൂഡൽഹി : നിഗംബോധിൽ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട 68 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ശ്മശാനം അധികൃതര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കുടുംബം. നിഗംബോധിലെ ശ്മശാനം അധികൃതരാണ് ഈ നിലപാടെടുത്തത്. കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു ഇവര്‍.

വെള്ളിയാഴ്ചയായിരുന്നു ഇവരുടെ മരണം. ഇന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് മൃതദേഹം അവിടെ സംസ്‌ക്കരിക്കാന്‍ കഴിയില്ലെന്ന നിലപാട് ശ്മശാനം അധികൃതര്‍ കൈക്കൊണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ശവസംസ്‌കാരത്തിനായി മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകാനായിരുന്നു നിഗംബോധിലെ ശ്മശാനം അധികൃതര്‍ പറഞ്ഞതെന്നും ജാനക്പുരിയില്‍ നിന്നുള്ള കുടുംബം പറഞ്ഞു.

error: Content is protected !!