Uncategorized കേരളം

കോവിഡ് 19 :കേരളത്തിൽനിന്നുള്ള പാൽ സ്വീകരിക്കാൻ തയ്യാറല്ലെന്ന് തമിഴ്നാട്

ചെന്നൈ: കേരളത്തിൽനിന്നും പാൽ സ്വീകരിക്കുന്നത് തമിഴ്നാട് നിർത്തിവച്ചു.കോവിഡ്-19 ബാധിതരുടെ എണ്ണം കേരളത്തിൽ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെ തുടർന്നാണ് തമിഴ്നാടിന്‍റെ നടപടി.
മലബാർ മേഖലയിൽ മിൽമ പ്രതിദിനം കർഷകരിൽനിന്ന് ആറ് ലക്ഷം ലിറ്റർ പാലാണ് ശേഖരിക്കുന്നത്. ഇതിൽ മൂന്ന് ലക്ഷം ലിറ്റർ പാലാണ് തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്.ഇതോടെ മിൽമ മലബാർ യൂണിയനിൽ പാൽ സംഭരണം പ്രതിസന്ധിയിലാണെന്നും കർഷകരിൽനിന്ന് പാൽ സംഭരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും മിൽമ അറിയിച്ചു .

error: Content is protected !!