അന്തർദേശീയം

കൊറോണ വൈറസ് ; ചാൾസ് രാജകുമാരൻ രോഗമുക്തനായതായി

തുടർച്ചയായി രണ്ടുദിവസങ്ങളിൽ ഇരുന്നൂറിനു മുകളിലായിരുന്ന മരണനിരക്ക് 180 ആയി കുറഞ്ഞ ആശ്വസത്തിലായിരുന്നു. ഇന്നലെ ബ്രിട്ടൻ. എന്നാൽ രോഗികളുടെ എണ്ണം ഇപ്പോഴും ദിവസേന കൂടി വരികയാണ്. 22,210 പേർക്കാണ് ഇതുവരെ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച കോവിഡ് പിടിപെട്ട ചാൾസ് രാജകുമാരൻ രോഗമുക്തനായതായും ഏകാന്തവാസം അവസാനിപ്പിച്ചതായും സ്ഥിരീകരണമായി. ഏതാനും ദിവസങ്ങൾക്കകം കർമനിരതനായി സർക്കാർ നിർദേശം അനുസരിച്ച് പ്രവർത്തിച്ചുതുടങ്ങുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.

error: Content is protected !!