Uncategorized

ആഗോള എണ്ണവില തകര്‍ന്ന സാഹചര്യത്തിൽ നമ്മുടെ ബുദ്ധിമാനായ പ്രധാനമത്രി എണ്ണയുടെ എക്‌സൈസ് നികുതി കൂട്ടിയിരിക്കുന്നു ; മോഡിക്കെതിരെ രാഹുൽ ഗാന്ധിയുടെ വിമർശന ട്വീറ്റുകൾ

ന്യൂഡൽഹി : ആഗോള എണ്ണവില കുറഞ്ഞ സാഹചര്യത്തിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി.

‘ആഗോള എണ്ണ വില തകര്‍ന്ന സാഹചര്യത്തില്‍ അതിന്റെ ഗുണം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കണമെന്ന് മൂന്നുദിവസം മുമ്പ് പ്രധാനമന്ത്രിയോട് ഞാന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ആ ഉപദേശം സ്വീകരിക്കുന്നതിന് പകരം, നമ്മുടെ ബുദ്ധിമാൻ എണ്ണയുടെ എക്‌സൈസ് നികുതി കൂട്ടിയിരിക്കുന്നു,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

error: Content is protected !!