Info

കോവിഡ്‌ 19: സ്പെയിനിലെ രാജകുമാരി അന്തരിച്ചു, ലോകരാജ കുടുംബങ്ങളിലെ ആദ്യമരണം

കൊറോണ രോഗബാധയെത്തുടർന്ന് സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. ലോകത്ത് കോവിഡ്‌ ബാധയെത്തുടർന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് ഇവർ. സ്പാനിഷ് രാജാവായ ഫിലിപ്പ് നാലാമന്റെ ബന്ധുവാണ് മരിയ തെരേസ. 86 വയസ്സായിരുന്നു. ഫ്രാൻസിൽ പഠനം പൂർത്തിയാക്കിയ ഇവർ മാഡ്രിഡ് സർവകലാശാലയിൽ പ്രൊഫസറായിരുന്നു. സാമൂഹിക വിഷയങ്ങളിലും പൊതു ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങളിലും ഇടപെടുന്നതിനാൽ റെഡ് പ്രിൻസസ് എന്നാണ് സ്പാനിഷ് ജനത ഇവരെ വിളിച്ചിരുന്നത്.

error: Content is protected !!