അന്തർദേശീയം

അർജന്റീനിയൻ സൈക്ലിസ്റ്റിന്റെ പരിശോധന ഫലം നെഗറ്റീവ്

യു.എ.ഇ സൈക്ലിങ് ടൂർണമെന്റിലെ ടീം എമിറേറ്റ്സ് അംഗമായിരുന്ന അർജന്റീനിയൻ സൈക്ലിസ്റ്റ് മാക്സ് റിച്ചസെ കൊറോണയിൽ നിന്നും മുക്തനായി. കഴിഞ്ഞ 18 ദിവസമായി രോഗബാധിതനായി ആശുപത്രിയിലായിലാരുന്ന റിച്ചസെയെ, പരിശോധന ഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് ഇന്നലെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു.

ടീം എമിറേറ്റ്സ്‌ലെ രണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് കൂടി രോഗം സ്ഥിതീകരിച്ച സാഹചര്യത്തിൽ ടീമുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളും ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

യു.ഏ.ഇ സൈക്ളിങ് റൈസിങ് ടൂർണമെന്റിന്റെ രണ്ടാം എഡിഷൻ വൈറസ് ബാധയെത്തുടർന്ന് നേരത്തെ റദ്ധാക്കിയിരുന്നു.