അന്തർദേശീയം

യു എ ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താൽക്കാലിക യാത്രാ നിരോധനം ഏർപ്പെടുത്തി സൗദി

കോറോണ വൈറസ് പകരുന്ന സാഹചര്യത്തിൽ മുൻ കരുതലിൻ്റെ ഭാഗമായി യു എ ഇ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് താത്കാലിക യാത്രാനിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. ചരക്ക് വാഹനങ്ങൾക്ക് ഒഴികെയുള്ളവർക്കാണ് നിരോധനം. എന്നാൽ ചരക്ക് വാഹനങ്ങൾ ഓടിച്ചുവരുന്നവർക്ക് കർശന പരിശോധന നടത്തും. ബഹ്റൈൻ – സൗദി രാജ്യാർത്തി പങ്കിടുന്ന കോസ് വെ അടക്കമുള്ള പോർട്ടുകളിലൂടെയും, രാജ്യത്തെ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെയും വരുന്ന യുഎഇ , കുവൈത്ത് , ബഹ്റൈൻ നിവാസികൾക്കാണ് ശനിയാഴ്ച മുതൽ താത്കാലികമായി യാത്ര നിരോധിച്ചിരിക്കുന്നത്.

error: Content is protected !!