അബൂദാബി ആരോഗ്യം വിദ്യാഭ്യാസം

കൊറോണ വൈറസ് മുൻകരുതൽ ; യുഎഇയിലെ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ നാലാഴ്ചത്തേക്ക് അടക്കും,   പ്രത്യേക സ്ക്രീനിംഗ് നടത്താതെ വിദ്യാർത്ഥികളെ തിരികെ പ്രവേശിക്കാൻ അനുവദിക്കില്ല.

കൊറോണ വൈറസ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നതുവരെ വിദേശയാത്ര നടത്തിയ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും വിദ്യാഭ്യാസ സൗകര്യങ്ങളിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച ട്വീറ്റ് ചെയ്തു. പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഈ നിർദേശം ബാധകമാണ്.

“ഞങ്ങളുടെ മുൻ‌ഗണന നമ്മുടെ കമ്മ്യൂണിറ്റിയുടെ ആരോഗ്യവും സുരക്ഷയുമാണ് – അധികൃതർ പറഞ്ഞു.

കോവിഡ് -19 നെതിരായ പോരാട്ടം അധികൃതർ ശക്തമാക്കിയതിന്റെ ഭാഗമായി യുഎഇയിലെ എല്ലാ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതൽ നാല് ആഴ്ചത്തേക്ക് അടയ്ക്കും.

error: Content is protected !!