Uncategorized

അക്ഷയ് കുമാർ , അജയ് ദേവ്ഗൺ , രൺവീർ സിംഗ് ഒന്നിച്ച് ആദ്യമായി : സൂര്യവന്‍ഷിയുടെ കിടുക്കൻ ട്രെയ്‌ലര്‍ കാണാം

അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സൂര്യവന്‍ഷി. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു തീവ്രവാദികളുടെ അക്രമത്തിൽ നിന്നും മുംബൈയെ രക്ഷിക്കാൻ എത്തുന്ന പോലീസ് ഓഫിസർ ആയിട്ടാണ് അക്ഷയ് കുമാർ എത്തുന്നത് . രോഹിത് ഷെട്ടിയുടെ സിംഗം ഹീറോ ആയ അജയ് ദേവ്ഗണും സിംബ ഹീറോ ആയ രൺവീർ സിംഗും സൂര്യവർഷിയ്ക്ക് സഹായത്തിനായി എത്തുന്നുണ്ട് .കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക.ജാക്കി ഷ്രോഫ് ആണ് ചിത്രത്തിലെ വില്ലൻ .ചിത്രം 2020 മാര്‍ച്ച്‌ 24-ന് പ്രദര്‍ശനത്തിന് എത്തും.

കരണ്‍ ജോഹറും, രോഹിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ചിത്രം ബാഹുബലിയുടെ കളക്ഷൻ വെട്ടിക്കാനാണ് ലക്ഷ്യമിടുന്നത് .

 

ട്രെയ്‌ലര്‍ കാണാം

error: Content is protected !!