അന്തർദേശീയം ഇന്ത്യ ദേശീയം

കൊവിഡ് 19 ; തമിഴ്‌നാട്ടില്‍ ആദ്യമരണം സ്ഥിരീകരിച്ചു

മധുര: കൊവിഡ് 19 വൈറസ് ബാധിച്ച് തമിഴ്‌നാട്ടില്‍ ഒരാള്‍ മരിച്ചു. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്കു രോഗം പകര്‍ന്നത് എങ്ങനെ എന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല. വലിയ ആശങ്കയുണര്‍ത്തി രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്.