ദുബായ്

കരാർ തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ മാനേജ്മെന്റ് സ്റ്റാഫുകളുടെ സാലറി കുറച്ച് ട്രാൻസ്ഗാർഡ് ഗ്രൂപ്പ്

പന്ത്രണ്ടായിരത്തിലധികം വരുന്ന കരാർ തൊഴിലാളികൾക്ക് ഭക്ഷണം നൽകാനായി മുതിർന്ന മാനേജ്മെന്റ് സ്റ്റാഫുകളുടെ ഏപ്രിൽ മാസത്തെ ശമ്പളം കുറച്ചെന്ന് ട്രാൻസ്ഗാർഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഗ്രെഗ് വാർഡ് പറഞ്ഞു. കോവിഡ്‌ 19 മൂലം സൈറ്റ് വർക്ക്‌ നിർത്തി വെച്ച സാഹചര്യത്തിൽ പ്രതിസന്ധിയിലായ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!