അബൂദാബി ആരോഗ്യം

യുഎഇ യിൽ ഇന്ന് 102  കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു;കോവിഡ് ബാധിച്ച് മൂന്നാമത്തെ മരണം ഇന്ന് രേഖപെടുത്തി

യുഎഇ യിൽ ഇന്ന്  102  കൊറോണ കേസുകൾ  കൂടി റിപ്പോർട്ട് ചെയ്തു.

ഇതോടെ യുഎഇ യിലെ മൊത്തം കേസുകളുടെ എണ്ണം 570  ആയി. 3 പേർക്ക് അസുഖം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഈ പുതിയ 3 പേരുടെ ഉൾപ്പെടെ ഇതുവരെ 58 പേർക്ക് അസുഖം ഭേദമായെന്നും , മൂന്നാമത്തെ മരണം ഇന്ന് രേഖപെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

47 കാരിയായ ഒരു അറബ് വനിതയാണ് ഇന്ന് കോവിഡ് ബാധ മൂലം മരണമടഞ്ഞത്, ഇവർക്ക് നിരവധി വിട്ടുമാറാത്ത രോഗങ്ങളും സങ്കീർണതകളും ഉണ്ടായിരുന്നതിനാൽ മരണത്തിന് കാരണമാവുകയായിരുന്നു.മന്ത്രാലയം വക്താവ് മരണപ്പെട്ടയാളുടെ കുടുംബത്തിന് ഖേദവും ആത്മാർത്ഥ അനുശോചനവും അറിയിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യക്കാർ

ന്യൂസിലാന്റ്, സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാൻസ്, ജർമ്മനി, അൾജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട് എന്നിവിടങ്ങളിൽ നിന്നും ഒരാൾ 

ബ്രസീൽ, സ്വീഡൻ, ഓസ്‌ട്രേലിയ, എത്യോപ്യ, കാനഡ, ലെബനൻ, സുഡാൻ, സൗദി അറേബ്യ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേർ

ഇറ്റലിയിൽ നിന്നും അയർലണ്ടിൽ നിന്നും മൂന്ന് പേർ

ഈജിപ്തിൽ നിന്നുള്ള ആറ് പേർ

യുഎഇ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴുപേർ

ബ്രിട്ടനിൽ നിന്നുള്ള 16 പേർ

ഇന്ത്യയിൽ നിന്ന് 30 പേർ.

error: Content is protected !!