അബൂദാബി ആരോഗ്യം

യുഎഇ യിൽ ഇന്ന്  53 കൊറോണ കേസുകൾ  കൂടി റിപ്പോർട്ട് ചെയ്തു; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

ഇതോടെ യുഎഇ യിൽ സ്ഥിരീകരിച്ച  മൊത്തം കൊറോണ കേസുകളുടെ എണ്ണം 664  ആയി, ഇന്ന് റിപ്പോർട്ട് ചെയ്ത മരണം ഉൾപ്പെടെ യു എ ഇ യിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി.

ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നേരത്തെ ഉണ്ടായിരുന്ന 67 വയസുള്ള ഏഷ്യൻ പൗരൻ ആണ് ഇന്ന് മരണപ്പെട്ടത്.

അൾജീരിയ, ലെബനൻ, പാകിസ്ഥാൻ, ഇറാൻ, കുവൈറ്റ്, സ്വിറ്റ്സർലൻഡ്, തുർക്കി, ഫിലിപ്പീൻസ്, ഇറ്റലി, ഫ്രാൻസ്, അമേരിക്ക, നേപ്പാൾ, എന്നീ രാജ്യങ്ങളിൽ നിന്നും ഒരാൾക്കും ഈജിപ്തിൽ നിന്നുള്ള രണ്ടുപേർ, ബ്രിട്ടനിൽ നിന്നുള്ള മൂന്ന് പേർ, യുഎഇയിൽ നിന്നുള്ള നാല് പേർ, ഇന്ത്യയിൽ നിന്ന് 31 പേർ എന്നിവരിലാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്

error: Content is protected !!