അബൂദാബി ആരോഗ്യം

യു എ ഇയിൽ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്യാതിരുന്നാൽ ജയിൽ ശിക്ഷയും പിഴയും

യു എ ഇ യിലെ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിക്കബിൾ ഡിസീസ് നിയമം ( പകർച്ച വ്യാധി നിയമം ) കർശനമാക്കികൊണ്ട് യു എ ഇ നീതിന്യായ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

ഇതനുസരിച്ചു ആരെങ്കിലും കൊറോണ വൈറസ് ബാധ മറച്ചു വെച്ചാൽ തടവും 10000 ദിർഹം പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ നൽകാവുന്ന വിധത്തിലാണ് പുതിയ നിയമം പരിഷ്കരിച്ചിരിക്കുന്നത്.

വൈറസ് ബാധ ഉണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട ആളുകൾക്ക് അറിയാമെങ്കിലോ അല്ലെങ്കിൽ മരിച്ചെന്ന വിവരം കിട്ടിയിട്ട് അറിയിക്കാതിരിക്കുകയോ ചെയ്താൽ പ്രത്യേകിച്ച് ഡോക്ടർമാർ , ഫാർമസിസ്റ്റുകൾ, ഫാർമസി ടെക്‌നീഷ്യൻസ്, മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് തുടങ്ങിയവർക്ക് ഈ നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരും.

ഇതേ നിയമം തന്നെ രോഗബാധിതർക്കും അവരുടെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കും ബാധക മാണെന്നും റിപ്പോർട്ടിൽ പറയുന്നു.

10000 ദിർഹം മുതൽ 50000 ദിർഹം വരെ പിഴയും 5 വർഷം വരെയുള്ള തടവ് ശിക്ഷയുമാണ് ഇതുമായി ബന്ധ പ്പെട്ട് കിട്ടാൻ സാധ്യത. കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ കൂടുതലായിരിക്കുമെന്നുകൂടി റിപ്പോർട്ടിൽ പറയുന്നു

error: Content is protected !!