അബൂദാബി ആരോഗ്യം

ഇതുവരെ 2,20,000 കോവിഡ്-19 പരിശോധനകള്‍ നടത്തി യു.എ.ഇ ; ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രണ്ടാമത് രാജ്യമാണ് യു.എ.ഇ 

യു.എ.ഇയില്‍ ഇതുവരെ 2,20,000 കോവിഡ്-19 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വിവിധ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധന. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ കോവിഡ് പരിശോധന നടത്തിയ രണ്ടാമത് രാജ്യമാണ് യു.എ.ഇ

ഇതുവരെ 20 വയസ്സിന് മുകളില്‍ പ്രായമുള്ള ചെറുപ്പക്കാരിലാണ് കോവിഡ് രോഗബാധ അധികവും സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അബുദാബിയിലെ ഒരു സ്വകാര്യ കോവിഡ് പരിശോധന ലാബിന്റെ ചുമതലയുള്ള മുതിര്‍ന്ന പാത്തോളജിസ്റ്റ് പറഞ്ഞു. എല്ലാ പ്രായക്കാരുടെയും സാമ്പിളുകള്‍ എത്തുന്നുണ്ടെങ്കിലും പോസിറ്റീവ് കേസുകളില്‍ കൂടുതല്‍ 22 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവരുടേതാണെന്ന് നേരത്തെ അബുദാബി ആരോഗ്യവകുപ്പിലെ ഔദ്യോഗിക വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി ചൂണ്ടിക്കാട്ടിയിരുന്നു..

error: Content is protected !!