അന്തർദേശീയം

കോവിഡ് 19 ; ചൈനയ്ക്കും ഇറ്റലിക്കും ശേഷം പുതിയ പ്രഭവകേന്ദ്രം അമേരിക്ക

ചൈനയ്ക്കും ഇറ്റലിക്കും ശേഷം കോവിഡ് വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി അമേരിക്ക മാറി. ചൊവ്വാഴ്ച മാത്രം ഇരട്ടിയിലധികം കേസുകള്‍ പുതുതായി സ്ഥിരീകരിച്ചതോടെയാണിത്.

യു എസിൽ മാത്രം 54,916 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, മൊത്തം മരണങ്ങൾ 784 എണ്ണവും

ന്യൂയോര്‍ക്ക് നഗരം അടുത്ത കോവിഡ് പ്രഭവ കേന്ദ്രമാകുമെന്ന്‌ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെ രോഗികളെ പരിചരിക്കാനും ക്വാറന്റൈനിലാക്കാനുമുള്ള സൗകര്യങ്ങളും കിടക്കകളും  തയ്യാറാക്കുന്നതിനുള്ള ഒരുക്കം തകൃതിയായി നടക്കുകയാണ് ന്യൂയോർക്കിൽ.

ഏതാണ്ട് 80 ലക്ഷം ആളുകളുള്ള ന്യൂയോര്‍ക്കില്‍ മാത്രം 157 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.15,000 ത്തോളം പേരില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ഇതുവരെ 54,916 കോവിഡ് കേസുകളാണ് അമേരിക്കയില്‍ സ്ഥിരീകരിച്ചത്. 784 ഓളം പേര്‍ ഇതിനോടകം മരണപ്പെട്ടു.ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം18,909 ആയി.

55,222 കോവിഡ് ബാധിതരുള്ള അമേരിക്ക കഴിഞ്ഞാല്‍ 42,058 കോവിഡ് ബാധിതരുള്ള സ്‌പെയിനാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്.

error: Content is protected !!