Uncategorized

ബിഗിലിന് വിജയ് വാങ്ങിയ പ്രതിഫലം 50 കോടി രൂപ, മാസ്റ്ററിന് 80 കോടി രൂപ!; ഔദ്യോഗിക വിശദീകരണവുമായി ആദായ നികുതി വകുപ്പ്

ചെന്നൈ : ‘ബിഗില്‍ സിനിമയ്ക്കായി വിജയ് 50 കോടിയും മാസ്റ്ററിന് 80 കോടിയും വാങ്ങിയെന്നാണ് ഞങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയത്. ഈ രണ്ട് തുകയ്ക്ക് മേലും അദ്ദേഹം നികുതി അടച്ചിട്ടുണ്ട് എന്നതിനാല്‍ ഞങ്ങള്‍ക്ക് അതില്‍ കൂടുതല്‍ ചോദ്യവുമില്ല’, മുതിര്‍ന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം വിജയിയുടെ പനയൂരിലെ വീട്ടില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കളിലൊരാളെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പരിശോധന.

ഫെബ്രുവരിയില്‍ വിജയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണമൊന്നും പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിച്ചിരുന്നില്ല. ഇന്‍കം ടാക്സ് വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇക്കാര്യം പറഞ്ഞിരുന്നു.

error: Content is protected !!