ഇന്ത്യ കേരളം

കൊവിഡ് 19 ; കേരളത്തിലെ പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ഡോ. വിശ്വാസ് മേത്തയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ നടപടികളുടെ മൊത്തത്തിലുള്ള ഏകോപന ചുമതല ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു . ചീഫ് സെക്രട്ടറി ടോം ജോസ് ആണ് ഉത്തരവിറക്കിയത്.

2005-ലെ ദുരന്ത നിവാരണ ആക്ടിലെ സെക്ഷന്‍ 24 പ്രകാരമാണ് ഡോ. വിശ്വാസ് മേത്തയ്ക്ക് നിയമിച്ചത് . കൊവിഡ് 19 സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും ഏകോപിപ്പിക്കുകയും സമയാസമയങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഇദ്ദേഹത്തിന്റെ കർത്തവ്യം

error: Content is protected !!