അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം ദുബായ്

വിസിറ്റ് വിസക്കാർക്ക് യു എ ഇയിൽ നിയമപരമായി തുടരാന്‍ അനുമതി നൽകും

യു.എ.ഇയിൽ കുടുങ്ങിയ സന്ദർശകവിസക്കാർക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നൽകും. യു എ ഇ ഫെഡറൽ അതോറിറ്റിയുടേതാണ് തീരുമാനം. കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും

കോവിഡ് ബാധയെ തുടർന്നുണ്ടായ യാത്രാവിലക്ക് കാരണം യു എ ഇയിൽ കുടുങ്ങിയ സന്ദർശകവിസക്കാർക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നൽകും. യു.എ.ഇ ഫെഡറൽ അതോറിറ്റിയുടേതാണ് തീരുമാനം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അതോറിറ്റി അറിയിച്ചു. വിസ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് യാത്രാവിലക്കും വിമാനവിലക്കും നിലവിൽ വന്നതിനാൽ നൂറുകണക്കിന് പ്രവാസികളാണ് യു എ ഇയിൽ കുടുങ്ങിപോയത്. ഇവർക്ക് വലിയ ആശ്വാസമാകുന്നതാണ് തീരുമാനം.

error: Content is protected !!