Info അന്തർദേശീയം ഇന്ത്യ

രാജ്യം അടച്ചിട്ടാൽ മാത്രം പോരാ: പരിശോധനയും വേണം – WHO

രാജ്യങ്ങൾ പൂർണമായി അടച്ചിട്ടതുകൊണ്ട് മാത്രം കൊറോണ വ്യാപനം തടയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ തെദ്രോസ് അഥാനം. ഇന്ത്യ 21 ദിവസത്തെ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന.

” ഈ നിർണായക ഘട്ടത്തിൽ എല്ലാ രാജ്യവും വൈറസിനെതിരെ പോരാടണം. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിക്കുന്നതിലൂടെ ആരോഗ്യ പ്രവർത്തകർക്കുള്ള ബുദ്ധിമുട്ട് കുറയും. അവർക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുറച്ചുകൂടി സമയം ലഭിക്കും. പക്ഷേ ഇതുകൊണ്ട് മാത്രം കാര്യമില്ല. അടച്ചുപൂട്ടൽ പ്രഖ്യാപിച്ച രാജ്യങ്ങൾ ഇത് സുവർണാവസരമായി കാണണം. വൈറസ് പ്രതിരോധം കൂടുതൽ ശക്തമാക്കണം. കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കണം. നിരീക്ഷണത്തിൽ ഉൾപ്പെടുത്തണം. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുകയും വേണം ” – തെദ്രോസ് പറഞ്ഞു.